ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടകരുടെ സംരക്ഷണത്തിനായി 27,000 സുരക്ഷാ ഉദ്യോഗസ്ഥരെ വേണമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.
ഭീകരാക്രമണവും സൈന്യത്തിന് എതിരെ തെരുവിലിറങ്ങിയ പ്രതിഷേധക്കാരുടെ കല്ലേറും അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം. കഴിഞ്ഞ കൊല്ലം 20,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അമര്‍നാഥ് തീര്‍ഥാടന പാതയില്‍ വിന്ന്യസിച്ചിരുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 3888 മീറ്റര്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഈ ഗുഹാ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനം 40 ദിവസം നീണ്ടുനില്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: