ആലപ്പുഴ: കായംകുളം മുതുകുളം തെക്ക് മായിക്കല്‍ ദേവീക്ഷേത്രത്തില്‍ നടന്ന 25-ാമത് ഭാഗവത സപ്താഹയജ്ഞം ഹരിതചട്ടങ്ങള്‍ പാലിച്ച് പുതുചരിത്രം കുറിച്ചു. ഒരു ദിവസം ഏകദേശം 2000ത്തോളം പേര് പങ്കെടുത്ത പരിപാടിയില്‍ ഭക്ഷണം നല്‍കുന്നതിനായി 1,000 സ്റ്റീല്‍പാത്രങ്ങളും ഗ്ലാസ്സുകളും സ്പോണ്‍സര്‍ഷിപ്പിലൂടെ ദേവസ്വം അധികാരികള്‍ സ്വരൂപിച്ചു. ഭക്ഷണാവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കുന്നതിനുളള ഒരുക്കങ്ങളും ചെയ്തു. ഇതിലൂടെ, ദിവസേന ആയിരക്കണക്കിന് ഡിസ്പോസിബിള്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും അജൈവമാലിന്യമായി കമിഞ്ഞുകൂടുമായിരുന്ന സപ്താഹം മാലിന്യമുക്തമാക്കുവാന്‍ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: