ചെങ്ങന്നൂര്‍: പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട വൃദ്ധയെ ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെടുത്തി. കല്ലിശ്ശേരി പാലത്തിന് സമീപം മുണ്ടന്‍കാവ് ഇറപ്പുഴ കടവില്‍ ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സംഭവം. പുലിയൂര് തിങ്കളാമുറ്റം വേലത്താംപ്പറമ്പില് തങ്കമ്മ (85)ആണ് ഒഴുക്കില്‍പ്പെട്ടത്.
സമീപത്തെ വീട്ടില്‍ ഓട്ടം വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ പാണ്ടനാട് മുതവഴി സുഷമ ഭവനത്തില്‍ സുശീല്‍ കുമാര്‍ ആണ് വൃദ്ധ മുങ്ങിത്താഴുന്നത് കണ്ടത്. തുടര്‍ന്ന് നദിയിലേക്ക് ചാടി വൃദ്ധയെ രക്ഷപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: