വണ്ണപ്പുറം: വണ്ണപ്പുറം-മുള്ളരിങ്ങാട് റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കടപുഴകി വൈദ്യുതി ലൈനിന് മുകളിലേക്ക് വീണ മരം നീക്കം ചെയ്യാന്‍ മടിച്ച് കെഎസ്ഇബി അധികൃതര്‍.
മരം ഒടിഞ്ഞ് ലൈനിന് മുകളില്‍ ഇരിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന സ്ഥലത്തെത്തിയ ജോലിക്കാര്‍ മരം പാതി നീക്കിയ ശേഷം ലൈന്‍ ചാര്‍ജ് ചെയ്ത് മടങ്ങുകയായിരുന്നു. ലൈനിലേയ്ക്ക് കിടക്കുന്ന മരച്ചില്ലയോട് ചേര്‍ന്ന് മറ്റൊരു ചില്ലയും ഒടിഞ്ഞ് നില്‍ക്കുകയാണ്.
മഴ ശക്തമായതോടെ ഏത് നിമിഷവും ഇത് നിലം പതിക്കാമെന്ന രീതിയിലാണ്. പ്രധാന റോഡിന് കുറുകെ ഇത്തരത്തില്‍ അപകടകരമായ സ്ഥിതിയുണ്ടായിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. മരം വീണാല്‍ അടുത്തുള്ള പോസ്റ്റുകളും ഒടിയും. കെഎസ്ഇബി എഇ യെ നേരില്‍ കണ്ട് വിവരം ധരിപ്പിച്ചിട്ടും നടപടിയെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: