ചെറുതോണി: വില്പനക്കായി കൊണ്ടുവന്ന അറുപതുലിറ്റര് വിദേശമദ്യവുമായി ഓട്ടോറിക്ഷാ ഡ്രൈവറെ ഇടുക്കി എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. വാഴത്തോപ്പ് സ്വദേശി സണ്ണി (തോമസ്-50) നെയാണ് സിഐ ടി എ അശോക് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 10ന് വാഴത്തോപ്പ് ടൗണില്‍ ഓട്ടോറിക്ഷയില്‍ 120 കുപ്പി മദ്യവുമായി വന്ന സണ്ണിയെ രഹസ്യവിവരം ലഭച്ചതിനെതുടര്ന്ന് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷയും മദ്യവും കസ്റ്റഡിയിലെടുത്തു.
തമിഴ്നാട് സ്വദേശിയായ ഒരാള്‍ മേഖലയില്‍ വിദേശമദ്യത്തിന്റെ കുപ്പികളില്‍ വ്യാജമദ്യം എത്തിച്ചു നല്‍കുന്നതായി വിവരമുണ്ട്. വാഴത്തോപ്പില്‍ നിന്നും എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബന്നി ജോസഫ്, സിവില്എഎ
ക്സൈസ് ഓഫീസര്‍മാരായ ഷാജി ജയിംസ്, ടി.കെ വിനോദ്, പി.ടി.സിജു, കെ.വി.രാജേഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാന്റുചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: