കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റിന് ഇന്നലെ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. 2.27 കോടിയുടേതാണ് പദ്ധതി. കോര്‍പ്പറേഷന്റെ വാര്‍ഷിക കര്‍മ്മപദ്ധതി സമിതി അംഗീകരിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, കായണ്ണ- ചെറുവണ്ണൂര്‍- മണിയൂര്‍- കൂത്താളി ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയുടെ 2017-18 ലെ വാര്‍ഷിക പദ്ധതിക്കും യോഗം അംഗീകാരം നല്കി. പേരാമ്പ്ര ബ്ലോക്കിന്റെ 68 സ്പില്‍ ഓവറും 19 പുതിയതും ഉള്‍പ്പെടെ 87 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. 788.54 ലക്ഷമാണ് പദ്ധതി അടങ്കല്‍. അംഗീകാരം ലഭിച്ച ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിശദാംശങ്ങള്‍. കായണ്ണ: ആകെ പദ്ധതി- 135 (സ്പില്‍ ഓവര്‍- 47, പുതിയത്- 88), അടങ്കല്‍- 351.18 ലക്ഷം. ചെറുവണ്ണൂര്‍: ആകെ പദ്ധതി- 148 (സ്പില്‍ ഓവര്‍- 37, പുതിയത്- 111), അടങ്കല്‍- 308.05 ലക്ഷം. മണിയൂര്‍: ആകെ പദ്ധതി- 197 (സ്പില്‍ ഓവര്‍- 66, പുതിയത്- 131), അടങ്കല്‍- 495.77 ലക്ഷം. കൂത്താളി: ആകെ പദ്ധതി- 138 (സ്പില്‍ ഓവര്‍- 92, പുതിയത്- 46), അടങ്കല്‍- 596.02 ലക്ഷം. ചില പദ്ധതികളില്‍ ഭേദഗതി വരുത്താന്‍ ഡി.പി.സി. നിര്‍ദേശം നല്കി.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്മാന് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.
മെയ് 31 നകം മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ക്ക് അംഗീകാരം നല്കേണ്ടതിനാല് 27, 29, 31 തീയതികളിലും ഡി.പി.സി. യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: