ലണ്ടന്‍: മിനി ലോകകപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ ഒന്നിന് ഇവിടെ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ കെന്നിങ്ങ്ടണ്‍ ഓവലില്‍ ബംഗ്ലാദേശും ആതിഥേയരായ ഇംഗ്ലണ്ടും ഏറ്റുമുട്ടും.
രണ്ടു ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ പങ്കെടുക്കും. സെമിയും ഫൈനലും ഉള്‍പ്പെടെ പതിനഞ്ചു മത്സരങ്ങളുണ്ടാകും. ലീഗ് റൗണ്ടില്‍ ഒരോ ഗ്രൂപ്പുകളിലെയും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. കൂടുതല്‍ പോയിന്റു നേടുന്ന രണ്ടു ടീമുകള്‍ ഒരോ ഗ്രൂപ്പില്‍ നിന്നും സെമിയില്‍ കടക്കും. സെമിഫൈനലുകള്‍ 14, 15 തീയ്യതികളില്‍ നടക്കും.18 നാണ് ഫൈനല്‍.
നിലവിലുളള ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് ബി യിലാണ് മത്സരിക്കുക. പാക്കിസ്ഥാന് ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ ഗ്രൂപ്പ് എ യില്‍ മത്സരിക്കും. ഇന്ത്യ ആദ്യ മത്സരത്തില്‍ ജൂണ്‍ നാലിന് ചിരവൈരികളായ പാക്കിസ്ഥാനെ നേരിടും.എഡ്ഗ്ബാസ്റ്റണിലാണ് മത്സരം.
ഫിക്സ്ച്ചര്‍:
ജൂണ്‍ 1 : ഇംഗ്ലണ്ട്- ബംഗ്ലാദേശ് (കെന്നിങ്ങ്സ്റ്റണ് ഓവല്‍, ലണ്ടന്‍), 2: ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് (എഡ്ഗ്ബാസ്റ്റണ്‍, ബ്രിര്മിങ്ങ്ഹാം) , 3: ശ്രീലങ്ക -ദക്ഷിണാഫ്രിക്ക (കെന്നിങ്ങ്സ്റ്റണ് ഓവല്‍, ലണ്ടന്‍), 4: ഇന്ത്യ – പാക്കിസ്ഥാന് (എഡ്ഗ്ബാസ്റ്റണ്‍, ബ്രിര്മിങ്ങ്ഹാം), 5: ഓസ്ല്രേിയ – ബംഗ്ലാദേശ് (രാപ്പകല്‍ മത്സരം, കെന്നിങ്ങ്സ്റ്റണ് ഓവല്‍, ലണ്ടന്‍), 6: ഇംഗ്ലണ്ട് – ന്യൂസിലന്‍ഡ് (സോഫിയ ഗാര്‍ഡന്‍സ് , കാര്‍ഡിഫ്) 7: പാക്കിസ്ഥാന്- ദക്ഷിണാഫ്രിക്ക (രാപ്പകല്‍ മത്സരം,എഡ്ഗ്ബാസ്റ്റണ്‍, ബ്രിര്മിങ്ങ്ഹാം), 8: ഇന്ത്യ- ശ്രീലങ്ക (കെന്നിങ്ങ്സ്റ്റണ് ഓവല്‍, ലണ്ടന്‍), 9: ന്യൂസിലന്‍ഡ് – ബംഗ്ലാദേശ് (സോഫിയ ഗാര്‍ഡന്‍സ്, കാര്‍ഡിഫ് )10:
ഇംഗ്ലണ്ട് – ഓസ്ട്രേലിയ (എഡ്ഗ്ബാസ്റ്റണ്‍, ബ്രിര്മിങ്ങ്ഹാം), 11: ഇന്ത്യ- ദക്ഷിണാഫ്രിക്ക (കെന്നിങ്ങ്സ്റ്റണ് ഓവല്‍, ലണ്ടന്‍), 12: ശ്രീലങ്ക -പാക്കിസ്ഥാന് ( സോഫിയ ഗാര്‍ഡന്‍സ് , കാര്‍ഡിഫ് ) 14: ആദ്യ സെമിഫൈനല്‍ ( സോഫിയ ഗാര്‍ഡന്‍സ് , കാര്‍ഡിഫ്),
15: രണ്ടാം സെമിഫൈനല്‍ (എഡ്ഗ്ബാസ്റ്റണ്‍, ബ്രിര്മിങ്ങ്ഹാം), 18: ഫൈനല്‍ (കെന്നിങ്ങ്സ്റ്റണ് ഓവല്‍, ലണ്ടന്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: