ടോറന്റോ: മരിയ ഷറപ്പോവ ടോറന്റോ ടൂര്‍ണമെന്റില്‍ മത്സരിക്കും.മുന്‍ ലോക ഒന്നാം നമ്പറായ ഷറപ്പോവയ്ക്ക് മത്സരിക്കാന്‍ വൈല്‍ഡ് കാര്‍ഡ് എന്ട്രിനല്കിയതായി ടൂര്‍ണമെന്റ് സംഘാടകര്‍ അറിയിച്ചു.
പതിനഞ്ചു വര്‍ഷത്തെ വിലക്കിനുശേഷം മടങ്ങിയെത്തിയ ഷറപ്പോവയ്ക്ക് ഇതുവരെ മൂന്ന് ഡബ്ളീയു ടി എ ടൂര്‍ണമെന്റുകളില്‍ മത്സരിക്കാന്‍ വൈല്‍ഡ് കാര്‍ട് എന്‍ട്രി ലഭിച്ചു.
മത്സരരംഗത്തേയ്ക്ക് തിരിച്ചെത്തിയ ശേഷം ആദ്യം മത്സരിച്ച സറ്റിയൂട്ട്ഗര്ട്ട് ടൂര്‍ണമെന്റില്‍ ഷറപ്പോവ സെമിഫൈനലിലെത്തിയിരുന്നു.
യു.എസ്.ഓപ്പണിന് മുന്നോടിയായുളള മത്സരമായ ടോറന്റോ ടൂര്‍ണമെന്റ് ഓഗസ്റ്റിലാണ് അരങ്ങറുക. കാനഡയിലേക്ക് വരാന്‍ കാത്തിരിക്കുകയാണെന്നും ടോറന്റോയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് റഷ്യക്കാരിയായ ഷറപ്പോവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: