കോട്ടയം : നടന് ജയറാം പാണ്ടിമേളത്തില്‍ പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിക്കും. 26ന് രാവിലെ 8 മുതല്‍ 10 വരെയാണ് അരങ്ങേറ്റം. ഗുരുവായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും 75-ല്‍ അധികം കലാകാരന്മാരും ജയറാമിനൊപ്പം താളമിടും.
അന്നേ ദിവസം വൈകിട്ട് 6.30ന് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം കുറിക്കും. മളളിയൂര് പരമേശ്വരന് നമ്പൂതിരിയാണ് യജ്ഞാചര്യന്‍.ജൂണ്‍ 3ന് യജ്ഞം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: