കണ്ണൂര്‍: ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വസ്ത്രവുമായി നിഫ്റ്റ് വിദ്യാര്‍ത്ഥിനി. അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാത്ത രീതിയിലാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ അവസാന വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനി എറണാകുളം സ്വദേശിനി സക്കീന നൗറീന് അഷ്റഫ് ആണ് റിസര്‍ച്ച് പ്രോജക്ടിന്റെ ഭാഗമായി വസ്ത്രം ഡിസൈന്‍ ചെയ്തത്.
ട്രാഫിക് നിയന്ത്രിക്കുന്നവരെ ഉദ്ദേശിച്ചാണിതെങ്കിലും കടുത്ത സൂര്യപ്രകാശത്തിലും മലിനമായ അന്തരീക്ഷത്തിലും ജോലിചെയ്യുന്നവര്‍ക്ക് ഇത് ഗുണകരമാണ്. 100 ശതമാനം കോട്ടണ്‍ ഉപയോഗിച്ചാണ് ഷര്‍ട്ടും പാന്റ്സും നിര്‍മ്മിച്ചിരിക്കുന്നത്. നാനോ ടെക്നോളജി ഉപയോഗിച്ച് വായു കടക്കുന്ന തരത്തിലാണ് ഡിസൈനിങ്ങ്. നാല് വ്യത്യസ്ത നിറങ്ങളില്‍. നേവി ബ്ലൂ-ഗ്രേ, ബ്രൗണ്‍-ക്രീം, ക്രീം ഡാര്‍ക്ക് ഗ്രേ, ഒലിവ് ഗ്രീന്‍ ലൈറ്റ് വൈറ്റ് ദീര്‍ഘനാള്‍ ഈടുനില്‍ക്കും.
അസി.പ്രഫസര്‍ മനുപ്രകാശ് കെ.മാത്യുവിന്റെ കീഴിലാണ് റിസര്‍ച്ച് പ്രൊജക്റ്റ് തയ്യാറാക്കിയത്. വസ്ത്രത്തിന്റെ അംഗീകാരത്തിനായി സര്‍ക്കാരിനെ സമീപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: