മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് നിലത്തിടിച്ചിറക്കി. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. മുഖ്യമന്ത്രിയും സംഘവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ലാത്തൂരിലുണ്ടായ അപകടത്തെക്കുറിച്ച് ഫഡ്നാവിസ് ട്വീറ്റ് ചെയ്തു. ഞങ്ങളുടെ സംഘം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത് ശരിയാണെന്നും എന്നാല്‍ താനും സംഘവും സുരക്ഷിതമായിരിക്കുന്നതായും ഫഡ്നാവിസ് ട്വീറ്റ് ചെയ്തു.
Our helicopter did meet with an accident in Latur but me and my team is absolutely safe and ok.
Nothing to worry.— Devendra Fadnavis (@Dev_Fadnavis) May 25, 2017
ഫട്നാവിസ് ലത്തൂരിലെ ഹല്‍ഗാര ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കര്‍ഷകരുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന ശിവര്‍ സംവാദ് പരിപാടിയ്ക്കായാണ് ഫട്നാവിസ് ഹല്ഗാരയിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: