പാട്ന: സിആർപിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് നക്സലൈറ്റുകൾക്ക് കോടതി വധ ശിക്ഷ വിധിച്ചു. ബീഹാറിലെ മുംഗർ ജില്ലയിലെ കോടതിയാണ് രണ്ട് സിആർപിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ നക്സലൈറ്റുകൾക്ക് മരണ ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് പുറമെ 25,000 രൂപ പിഴ അടയ്ക്കുവാനും കോടതി ഉത്തരവിട്ടു.
2014ലെ ബീഹാർ ലോക്സഭ തെരഞ്ഞെടുപ്പിനിടെ 50ഓളം നക്സലുകൾ ഖരഗ്പുർ പ്രദേശത്ത് വച്ച് സൈനിക വാഹന വ്യുഹത്തിനു നേർക്ക് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും പത്തോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: