ഹൈദരാബാദ്: പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ കുറ്റം പറയുന്നവര്‍ പതിറ്റാണ്ടുകളോളം ഭരിച്ചിരുന്ന സമയത്ത് നേടിയ നേട്ടങ്ങള്‍ എന്താണെന്നു വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തി മൂന്നു വര്‍ഷത്തിനുള്ളില്‍ മോദിക്ക് നിരത്തുവാന്‍ 106 പദ്ധതികളുടെ പട്ടികകളുണ്ട്. മറ്റ് സര്‍ക്കാരുകള്‍ 70 വര്‍ഷം ഭരിച്ചിട്ടും ചെയ്യാന്‍ സാധിക്കാത്തത് മൂന്ന് വര്‍ഷം കൊണ്ട് മോദി സർക്കാരിന് ചെയ്യാന്‍ കഴിഞ്ഞു- അമിത് ഷാ പറഞ്ഞു.
രാജ്യത്ത് 16 കോടി ജനങ്ങള്‍ ശൗചാലയം ഇല്ലാതെ കഴിയുന്നു. ഇത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. ഈ മൂന്ന് വര്‍ഷങ്ങള്‍കൊണ്ട് കോടിക്കണക്കിന് ശൗചാലയങ്ങളാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
എന്‍ഡിഎ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗദാനങ്ങള്‍ ലംഘിച്ചുവെന്നും മോശം പ്രകടനമാണ് നടത്തുന്നുവെന്നാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം. എന്നാൽ 70 വര്‍ഷത്തെ ഭരണത്തില്‍ അവര്‍ എന്താണ് ചെയ്തതെന്ന് ജനങ്ങൾ അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: