പത്തനാപുരം: കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും വ്യാപാരിയുടെ അസഭ്യവര്‍ഷം.
പുന്നല ജംഗ്ഷനില്‍ വച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം ഉണ്ടായത്.
പുന്നല ജംഗ്ഷനില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന കലാധരനാണ് വനിതാ കണ്ടക്ടറെ ഉള്‍പ്പെടെ അധിക്ഷേപിച്ചത്. ഇയാളുടെ വ്യാപാര സ്ഥാപനത്തോട് ചേര്‍ന്നാണ് ബസ് സ്റ്റോപ്പ്. ഇവിടെ വാഹനം നിര്‍ത്തിയപ്പോഴാണ് ഇയാള്‍ ജീവനക്കാരോട് മോശമായി സംസാരിച്ചത്.
പുന്നലയില്‍ നിന്നും പത്തനാപുരം, തലവൂര്‍, കുര വഴി കൊട്ടാരക്കരയ്ക്ക് പോകുന്ന ബസ് കൊട്ടാരക്കര ഡിപ്പോയിലേതാണ്. ഇന്നലെ രാവിലെ 11.45 നാണ് സംഭവം. കെഎസ്ആര്‍ടിസി അധികൃതര്‍ വ്യാപാരിക്കെതിരെ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: