കുന്നത്തൂര്‍: ചക്കുവള്ളി പരബ്രഹ്മക്ഷേത്രഭൂമിയിലെ കയ്യേറ്റക്കടകള്‍ തുറക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ വ്യവസ്ഥകള്‍ക്ക് വിപരീതമായി കയ്യേറ്റക്കാരില്‍ ചിലര്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ എത്തുകയായിരുന്നു. കടകള്‍ തുറക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു എന്ന് ചില പത്രങ്ങളില്‍വന്ന തെറ്റായ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കടകള്‍ തുറക്കാന്‍ ശ്രമം നടത്തിയത്. വ്യക്തമായ കോടതി ഉത്തരവോ അധികൃതരുടെ നിര്‍ദേശമോ ഇല്ലാതെ കടകള്‍ കുറക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് നിലപാട് എടുത്തതോടെ ഇവര്‍ പോലീസുമായി വാക്കേറ്റം നടത്തി. പോലീസ് വഴങ്ങാത്തതിനെത്തുടര്‍ന്ന് ഇവര്‍ പിന്നീട് പിരിഞ്ഞുപോകുകയായിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: