മുംബൈ: ജൂണ്‍ ഒന്നു മുതല്‍ തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ അനില്‍ കുംബ്ലെയുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക കാലാവധി അവസാനിക്കും. അതേ സമയം കുംബ്ലെയുടെ സേവനത്തില്‍ ബി.സി.സി.ഐ തൃപ്തരല്ലെന്ന സൂചന നല്കി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതിയ പുതിയ പരിശീലകനെ തേടി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
സാധാരണ പരിശീലകര്‍ക്ക് കാലാവധി നീട്ടി നല്‍കാറുണ്ടെങ്കിലും കുംബ്ലെയുടെ കാര്യത്തില്‍ ഇത്തമൊരു തീരുമാനമെടുത്തിട്ടില്ല. വാര്‍ത്താ കുറിപ്പിലൂടെയാണ് പുതിയ പരിശീലകന് വേണ്ടി അപേക്ഷ ക്ഷണിച്ച കാര്യം ബി.സി.സി.ഐ അറിയിച്ചത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍, മുന്‍ നായകന് സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ് എന്നിവരടങ്ങുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് അപേക്ഷകരെ ഇന്റര്‍വ്യൂ നടത്തി പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: