കെയ്റോ: ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ച് ഈജിപ്ത് 21 വെബ്സൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തി. ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ അടക്കം 21 വെബ്സൈറ്റുകള്‍ക്കാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മെന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
വിലക്കേര്‍പ്പെടുത്തിയ അഞ്ചു വെബ്സൈറ്റുകള്‍ ഈജിപ്തിലെ പ്രാദേശിക പത്രങ്ങളുടേതാണ്. സംഭവത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഖത്തറില്‍നിന്നു സാമ്പത്തിക സഹായം ലഭിക്കുന്നതോ തീവ്രനിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ളതോ ആയ ചാനലുകളെ തെരഞ്ഞുപിടിച്ച് വിലക്കേര്‍പ്പെടുത്തുകയായിരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ വെബ്സൈറ്റുകള്‍ക്കു നേര്‍ക്ക് നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായും മെന റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: