ന്യൂദല്‍ഹി: 21-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ദല്‍ഹിയില്‍ നടന്നു. നാഷണല്‍ ബുക് ട്രസ്റ്റ് ചെയര്മാന് ബല്‍ദേവ്ഭായ് ശര്‍മ്മ പി.എഫ് കമ്മീഷണര്‍ ഡോ. വി. പി ജോയിക്ക് നല്കി പ്രകാശനം നിര്‍വഹിച്ചു.
വൈചാരിക രംഗത്തെ രണഭൂമിയാണ് കേരളത്തിനാവശ്യമെന്ന് പ്രകാശനം നിര്‍വഹിച്ചുകൊണ്ട് ബല്‍ദേവ്ഭായ് ശര്‍മ്മ പറഞ്ഞു. പ്രജ്ഞാ പ്രവാഹ് ദേശീയ കോ ഓര്‍ഡിനേറ്റര്‍ ജെ. നന്ദകുമാര്‍, ഡോ. രവി പ്രകാശ് തെക്ചന്ദനി, നാഷണല്‍ ബുക് ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഇ. എന്‍ നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
എന്‍. വേണുഗോപാല്‍ സ്വാഗതവും പ്രദീപ് നമ്പ്യാര്‍ നന്ദിയും പറഞ്ഞു. ഡിസംബര്‍ 1 മുതല്‍ 10 വരെയാണ് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: