അമ്പലപ്പുഴ: കണ്ണനു മുന്നില്‍ സഹസ്രനാമ ജയജ്ഞവുമായി ഗോപികാസംഘം. ഇന്നലെ രാവിലെ അമ്പലപ്പുഴ ഗോപികാ സംഘം പ്രവര്‍ത്തകരാണ് സഹസ്രനാമജപ യജ്ഞം നടത്തിയത്. കണ്ണന്റെ പതക്കം മോഷണം പോയത് ക്ഷേത്രത്തിനും ദേവനും ഒരുപോലെ കളങ്കം വരുത്തിയതിനു പരിഹാരവുമായാണ് ഗോപികാസംഘം ജപയജ്ഞത്തിന് തീരുമാനിച്ചത്.
ക്ഷേത്രത്തെ ബാധിക്കുന്ന ദോഷം ഒരു ദേശത്തിനു തന്നെ ദുരന്തകാരണമാകുമെന്ന വിശ്വാസത്താലാണ് കണ്ണനെ പ്രീതിപ്പെടുത്താന്‍ സഹസ്രനാമജപയജ്ഞം നടത്തിയത്.രാവിലെ ക്ഷേത്രത്തില്‍ രക്തം കണ്ടെത്തിയതിനെത്തുടര്‍ന്ന് പഞ്ചപുണ്യാഹം നടത്തി ശുദ്ധി വരുത്തി ദര്‍ശനം ആരംഭിച്ചശേഷമാണ് ജപയജ്ഞം ആരംഭിച്ചത്.
ഗോപികാസംഘം പ്രസിഡന്റ് ചന്ദ്രിക എസ്. കൈമള്‍ സെക്രട്ടറിയും ക്ഷേത്രം വാര്‍ഡിലെ ബിജെപി ഗ്രാമപഞ്ചായത്തംഗവുമായ സുഷമാ രാജീവ് എന്നിവര്‍ യജ്ഞത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: