കുട്ടനാട്: താലൂക്കിലെ പുതിയ റേഷന്‍കാര്‍ഡിന്റെ വിതരണം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്നു കുട്ടനാട് താലൂക്ക് സപ്ലൈ ഓഫിസര്‍ എസ്. ഗിരീശന് അറിയിച്ചു. താലൂക്കില്‍ ആകെ 48,272 കാര്‍ഡുകളാണു വിതരണം ചെയ്യുന്നത്. 4,244 എഎവൈ കാര്‍ഡുകളും, മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള 22,514 കാര്‍ഡുകളും, മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാതെ സബ്സിഡി നിരക്കില്‍ റേഷന്‍ ലഭിക്കുന്നവരുടെ 9,754 കാര്‍ഡുകളും, മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത 11,760 കാര്ഡുകളുമാണു വിതരണം ചെയ്യുന്നത്. ഒന്നു മുതല്‍ റേഷന്‍ കടകളിലൂടെയാണു കാര്‍ഡ് വിതരണം ചെയ്യുന്നത്. കൂടുതല്‍ ഗുണഭോക്താക്കളുള്ള റേഷന്‍കടകളിലെ വിതരണത്തിലുള്ള ബുദ്ധിമുട്ടു പരിഹരിക്കുവാന്‍ മറ്റു വിതരണ കേന്ദ്രങ്ങളും ആരംഭിക്കും. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം എഎവൈ കാര്‍ഡിനു മാസം 35 കിലോ ധാന്യവും, മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരംഗത്തിനു മാസം അഞ്ചു കിലോ ധാന്യവും, സബ്സിഡി നിരക്കില്‍ രണ്ടുരൂപയ്ക്ക് ഒരംഗത്തിനു മാസം രണ്ടുകിലോ ധാന്യവും ലഭിക്കും. എന്നാല്‍ റേഷന്‍ വ്യാപാരികള്‍ക്കു മിനിമം വേതനം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ പുതിയ റേഷന്‍കാര്‍ഡ് വിതരണവുമായി സഹകരിക്കില്ലെന്ന് ഓള് കേരള റേഷന്‍ റീട്ടെയില്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ജോസ് കാവനാട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: