കണ്ണൂര്‍: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കണ്ണൂര്‍ ഹാന്റ്ലൂം സിറ്റിയുടെ ആഭിമുഖ്യത്തില്‍ ആല്മിസ് ഇന്റര്‍നാഷണല്‍ ബിസിനസ്സ് സൊലൂഷന് കമ്പനിയുടെ സഹകരണത്തോടെ 27ന് ചേമ്പര്‍ ഹാളില്‍ സൗജന്യമായി ലൈഫ് ശില്പശാല സംഘടിപ്പിക്കും. കാലത്ത് ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പരിപാടി നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യക്തിത്വവികസനത്തിനും സ്വയം പ്രചോദിതമായ മനസ്സ് രൂപപ്പെടുത്തുന്നതിനുള്ള വഴികള്‍, ഇന്റര്‍വ്യൂ തയ്യാറെടുപ്പുകള്‍, കാര്യങ്ങള്‍ എങ്ങനെ വ്യക്തമായി അവതരിപ്പിക്കാം തുടങ്ങി നിരവധി കാര്യങ്ങളാണ് ശില്പശാലയിലുണ്ടാവുക. കൊമേഴ്സ് വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്ദര ബിരും നേടിയ തൊഴിലന്വേഷകര്‍, അഭ്യസ്ഥ വിദ്യരായവര്‍ പുതിയ സംരഭകത്വം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9633127444, 9895255465 .വാര്‍ത്താസമ്മേളനത്തില്‍ മനോജ് തോമസ്, സുഭാഷ് ബാബു, സീന, മുഹമ്മദ് ജസീം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: