ഇടുക്കി: വിദേശ മദ്യം വില്ക്കാന് ശ്രമിക്കുന്നതിനിടെ രണ്ട് കേസുകളിലായി രണ്ട് പേര് എക്സൈസ് പിടിയില്‍. വണ്ടിപ്പെരിയാര്‍, പീരുമേട് റേഞ്ചുകളിലാണ് രണ്ട് പ്രതികള്‍ പിടിയിലായത്.
വണ്ടിപ്പരിയാര്‍: ചുരക്കുളം എസ്റ്റേറ്റിലെ താമസക്കാരനായ ജോണ്സണ് (50) ആണ് ആദ്യ കേസില്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 750 എംഎല് മദ്യവും പിടിച്ചെടുത്തു. പശുപാറയില്‍ നിന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മുമ്പ് രണ്ട് തവണ അബ്കാരി കേസുകളില്‍ പിടിയിലായിട്ടുണ്ട്.
പീരുമേട്: ഉപ്പുതറ പശുപാറ സ്വദേശി ഗംഗന്മൊട്ടക്കുന്ന് സ്വദേശി രവി (45) ആണ് രണ്ടാമത്തെ കേസില്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 150 രൂപയും 5 ലിറ്റര്‍ മദ്യവും പീരുമേട് എക്സൈസ് സംഘം പിടിച്ചെടുത്തു. വില്‍പ്പനയ്ക്കിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ സെബാസ്റ്റിന് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്.
ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: