കോഴിക്കോട്: കാഴ്ചാ പരിമിതര്‍ക്കുള്ള അഖില കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെ ന്റില്‍ കിരീടം നേടിയ കാസര്‍ക്കോട് റെയിന്‍ബോ സ്റ്റാര്‍ ടീമിന് ഹോട്ടല്‍ റാവിസ് കാലിക്കറ്റില്‍ സ്വീകരണം നല്കി. കേരള ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദ ബ്ലൈന്‍ഡും ഹോട്ട ല്‍ റാവിസ് കോഴിക്കോടും സംയുക്തമായാണ് സ്വീകര ണം ഒരുക്കിയത്.
കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയും ദേശീയ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോ സിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റുമായ രജനീഷ് ഹെന്റി, ഹോട്ടല്‍ റാവിസ് കാലിക്കറ്റ് ജനറല്‍ മാനേജര്‍ അജിത് നായര്‍ എന്നിവര്‍ മുഖ്യാതിഥികളാ യിരുന്നു. ക്യാപ്റ്റന്‍ അബ്ദു ല്‍ മനാസിന്റെ നേതൃത്വ ത്തിലുള്ള പതിനാറംഗ റെയിന്‍ബോ സ്റ്റാര്‍ ടീമിന് റാവിസിന്റെ ഉപഹാരങ്ങളും ട്രോഫിയും ജനറല്‍ മാനേജര്‍ സമ്മാനി ച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയ ങ്ങള്‍ക്കും എ പ്ലസ് നേടി മികച്ച വിജയം കാഴ്ചവച്ച ബ്ലൈന്‍ഡ് ക്രിക്കറ്റ് അക്കാദമി അംഗം കൂടിയായ സിയാദിന് (ആലപ്പുഴ) റാവിസ് ഏര്‍പ്പെട ുത്തിയ ഉപഹാരം ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുല്‍ മനാസ് കൈമാറി.
കേരള ക്രിക്കറ്റ് അസോ സിയേഷന് സെക്രട്ടറി സനല്‍ ചന്ദ്രന്, റാവിസ് ചീഫ് എന്‍ജിനീയര്‍ വി.പി. രമേശ്, രോഷ്നി മേനോന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: