കോഴിക്കോട്: വ്രതവിശുദ്ധിയുടെ പുണ്യമാസത്തെ സ്വീകരിക്കാന്‍ വിപുലമായ പദ്ധതികളുമായി കോഴിക്കോട് മര്‍കസ് കോംപ്ലക്സ് മസ്ജിദ്. രണ്ടായിരത്തോളം പേര്‍ക്ക് ഇഫ്താര്‍, മുപ്പത് ദിവസവും പ്രഭാഷണങ്ങള്‍, ആത്മീയസദസ്സുകള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, അത്താഴം, വനിതാസംഗമങ്ങള്‍, ഇതര സംസ്ഥാനക്കാര്‍ക്കുള്ള പ്രത്യേക പരിപാടികള്‍, പ്രസാധനപ്രവര്ത്തനങ്ങള് തുടങ്ങി വിപുലമായ പദ്ധതികളാണ് മര്‍കസ് കോംപ്ലക്സ് മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പ്ലാസ്റ്റിക് വിമുക്തമായിരിക്കും റമസാനിനോടനുബന്ധിച്ചുള്ള പരിപാടികള്‍.
റമസാന്‍ ക്യാമ്പയിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: