കണ്ണൂര്‍: കോണ്‍ഗ്രസ്- ഇടത് ഐക്യമെന്ന എ.കെ. ആന്റണിയുടെ നിര്‍ദേശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസുമായി ഒരു മുന്നണി സഖ്യത്തിന് താത്പര്യമില്ല. ബിജെപിക്കെതിരായ കോണ്‍ഗ്രസ് ഇടത് ഐക്യത്തിനു തടസം കേരളത്തിലെ സിപിഎം നേതൃത്വമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി കുറ്റപ്പെടുത്തിയതിനോടു പ്രതികരിക്കുകയായിരുന്നു കോടിയേരി. മിക്ക ബിജെപി നേതാക്കളും പഴയ കോണ്‍ഗ്രസ് നേതാക്കളാണ്. അതുകൊണ്ടു തന്നെ ബിജെപിക്കെതിരെയുള്ള സമരത്തില്‍ വിശ്വസനീയമായ സഖ്യകക്ഷിയല്ല കോണ്‍ഗ്രസെന്നും കോടിയേരി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: