മാങ്ങാട്ടിടം: കൂത്തുപറമ്പ് നീര്‍വേലിയില്‍ സിപിഎം രക്തസാക്ഷി യു.കെ.കുഞ്ഞിരാമന്റെ ശവകുടീരം വികൃതമാക്കിയതിനു പിന്നില്‍ ബിജെപിയാണെന്ന സിപിഎം ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ബിജെപി മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് നീര്‍വേലി പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം ആരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ബിജെപിക്ക് യാതൊരുവിധ പങ്കുമില്ല. ഭാരതീയ ജനതാപാര്‍ട്ടിയെ കരിവാരിത്തേക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് സിപിഎം നടത്തുന്ന നുണപ്രചാരണം. സമാധാനം നിലനില്‍ക്കുന്ന നീര്‍വ്വേലിയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം നീക്കത്തെ സമാധാന കാംക്ഷികള്‍ കരുതിയിരിക്കണമെന്നും അനീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: