പാനൂര്‍: എലാങ്കോട് ശ്രീ മഹാവിഷ്ണുഭദ്രകാളി ക്ഷേത്രം ശംഖുസ്ഥാപന കര്‍മ്മം ഇന്ന്് രാവിലെ 9.15നും 9.45നും ഇടയില്‍ നടക്കും. ക്ഷേത്രംതന്ത്രി പാറോളി ഇല്ലം പുരുഷോത്തമന് ഉണ്ണിനമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രസ്ഥപതി വേഴപറമ്പ് ബ്രഹ്മദത്തന് നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. 5.30ന് ഗണപതി ഹോമം, 6.30ന് വിശേഷാല്‍പൂജ, 7.30ന് ഭൂമിപൂജ. ക്ഷേത്ര ശംഖുസ്ഥാപന കര്‍മ്മത്തിനു ശേഷം നിര്‍മ്മാണ നിധി ഏറ്റുവാങ്ങല്‍ ചടങ്ങ് നടക്കും. 10.30ന് നടക്കുന്ന ആദ്ധ്യാത്മിക സദസ് പി.പി.മുകുന്ദന് ഉദ്ഘാടനം ചെയ്യും. ടി.എച്ച്.നാണു അദ്ധ്യക്ഷത വഹിക്കും. 1 മണിക്ക് അന്നദാനം, 3ന് ഭജന,തുടര്‍ന്ന് നാരായണീയ പാരായണം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: