ഏറ്റുമാനൂര്‍: എസ്ബിറ്റി ഇപ്പോള്‍ എസ്ബിഐ ആയ തിരുവാര്‍പ്പ് ബ്രാഞ്ചിലാണ് മുദ്ര ലോണ്‍ എടുക്കുവാന്‍ ചെല്ലുന്നവരെ ബാങ്ക് അധികൃതര്‍ ആക്ഷേപിച്ചു വിട്ടു. ബാങ്ക് ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടും സിനി എന്ന അപേക്ഷക്ക് നാലു മാസമായി മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് നടത്തിച്ചു. ഇതറിഞ്ഞ് ശരിയായ വിവരങ്ങള്‍ അറിയാന്‍ ബാങ്കില്‍ ചെന്ന ബിഡിജെസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി.സന്തോഷിനെ ബാങ്ക് അധികൃധര്‍ അധിക്ഷേപിച്ചു. എന്തു പ്രധാനമന്ത്രി, ആരെന്തെങ്കിലും പറഞ്ഞാല്‍ ലോണ്‍ കൊടുക്കാനല്ല ബാങ്കുകള്‍ ഉള്ളതെന്ന് പറഞ്ഞധിക്ഷേപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധം സങ്കടിപ്പിക്കുമെന്ന് ബിഡിജെസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. സന്തോഷും, സെക്രട്ടറി എം.എം.റജിമോനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: