പാമ്പാടി: ശിവഗിരിമഠം ശാഖാക്ഷേത്രം പാമ്പാടി പൂതക്കുഴി ഓര്‍വയല്‍ അയ്യന്‍കോയിക്കല്‍ ഗുരുദേവ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ ഭഗവതിസേവ, സര്‍വ്വൈശ്വര്യപൂജ എന്നിവ 27ന് നടത്തും.
രാവിലെ ഗണപതിഹോമം, മൃത്യുഞ്ജയഹോമം എന്നിവയും വൈകുുന്നേരം 4.30ന് ഭാഗവതിസേവ, ലളിതസഹസ്രനാമം, സര്‍വ്വൈശ്വര്യപൂജ, വിദ്യാഗോപാലമന്ത്രാര്‍ച്ചന, വിശേഷാല്‍ ദീപാരാധന എന്നിവ ഉണ്ടാകും. വിദ്യാഗോപാലമന്ത്രാര്ച്ചനയില് പങ്കെടുക്കുന്ന കുട്ടികള്‍ പുസ്തകം, പേന എന്നിവ കൊണ്ടുവരേണ്ടതാണ്. ചടങ്ങുകള്‍ക്ക് അഖില്‍ശാന്തി നേതൃത്വം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് സാരസ്വതഘൃതം ജപിച്ച് നല്‍കുമെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: