ചങ്ങനാശ്ശേരി: കലപരമായ മേന്മ പുലര്‍ത്തുന്ന ചലച്ചിത്രങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചങ്ങനാശ്ശേരി ഇടം കൂട്ടായ്മ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം ഇന്നും നാളെയും നടക്കും.
ചലച്ചിത്രപ്രവര്‍ത്തകരുടെയും സംവിധായകരുടെയും സാന്നിധ്യത്തില്‍ സ്വതന്ത്രസിനിമയുടെ സാധ്യതകളെയും പ്രതിസന്ധികളെയും കുറിച്ചുള്ള ഓപ്പണ്‍ ഫോറം, മേളയുടെ വിലയിരുത്തല്‍,തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ച എന്നിവയും നടക്കും.ഇന്ന് രാവിലെ 10 മണിക്ക് കവിയൂര്‍ ശിവപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ അധ്യക്ഷത വഹിക്കും.തുടര്‍ന്ന് ആറടി, ഒറ്റയാള്‍ പാത,സ്ഥലം എന്നീ സിനിമകള്‍ ഇന്നും ഒറ്റാല്,മണ്‍റോ തുരുത്ത്,കാട് പൂക്കുന്ന നേരം, പാപ്പിലിയോ ബുദ്ധ എന്നീ സിനിമകള്‍ നാളെയും പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: