കാഞ്ഞങ്ങാട്: തപസ്യ സാരഥി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വാര്‍ത്താ സാരഥി പുരസ്കാരം ജന്മഭൂമി തിരുവനന്തപുരം റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണനും ചിത്രസാരഥി പുരസ്കാരം മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ വി.എസ്. ഷൈനിനും സമ്മാനിക്കും.
യുവ കവികള്‍ക്കായുള്ള കാവ്യസാരഥി പുരസ്കാരം അജിത. ആര്. നായരുടെ ഊര്‍മ്മിള ഉറങ്ങുന്നില്ല എന്ന കവിതാ സമാഹാരത്തിനാണ്. മികച്ച ബാല പ്രതിഭയ്ക്കുള്ള ബാലസാരഥി പുരസ്കാരം അഗ്നിവേശ് ജ്യോതിരാദിത്യയ്ക്കും നല്‍കും. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം.
ജൂണ്‍ മൂന്നിന് കാഞ്ഞങ്ങാട് പ്രശസ്ത കവി എസ്. രമേശന്‍നായര്‍ പുരസ്കാരം സമ്മാനിക്കും. എസ്. രമേശന്‍നായര്‍, ഡോ.ആര്.സി.കരിപ്പത്ത്, സുകുമാരന്‍ പെരിയച്ചൂര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: