കൊച്ചി: മെട്രോ ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ വീട്ടിലേക്കോ ഓഫീസിലേക്കോ പോകാന്‍ വണ്ടി കിട്ടിയില്ലെന്ന് കരുതി പേടിക്കേണ്ട. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍) സൈക്കിളുകള്‍ നിങ്ങളെയും കാത്ത് സ്റ്റേഷനുകള്‍ക്ക് പുറത്തുണ്ടാകും. മെട്രോ സൈക്കിള്‍ ക്ലബില്‍ അംഗത്വമെടുത്താല്‍ കുറഞ്ഞ ചെലവില്‍ നഗരത്തിലൂടെ യാത്ര ചെയ്യാം. ഒപ്പം, ആരോഗ്യ സംരക്ഷണവും.
ആദ്യഘട്ടത്തില്‍ കലൂര്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശം, സൗത്ത് റെയില്‍വേ സ്റ്റേഷന്, നോര്‍ത്ത് പാലം, മേനക ഷണ്മുഖം റോഡ് എന്നിവിടങ്ങളിലാണ് സൈക്കിളുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഭാവിയില്‍ എല്ലാ മെട്രോ സ്റ്റേഷനുകളിലും സൈക്കിള്‍ വരും. ആദിസ് ക്ലബ്ബുമായി സഹകരിച്ചാണ് ഇപ്പോള്‍ കെഎംആര്‍എല്‍ സൈക്കിള്‍ സവാരി ഒരുക്കുന്നത്.
കൊച്ചി മെട്രോ ഉദ്ഘാടനത്തിന്റെ ഭാഗമായി മാസം 100 മണിക്കൂര്‍ സൈക്കിള്‍ സവാരിയും കെഎംആര്‍എല്‍ ഒരുക്കുന്നു. കൊച്ചി മെട്രോയുടെ ലോഗോ ആലേഖനം ചെയ്ത നൂതന മോഡലുകളിലുള്ള സൈക്കിളുകളാണ് സവാരിക്കായി ലഭ്യമാക്കിയിട്ടുള്ളത്. സൈക്കിള്‍ സവാരിക്ക് താത്പര്യമുള്ള ആര്‍ക്കും നിബന്ധനകള്‍ കൃത്യമായി പാലിച്ച് അംഗത്വമെടുക്കാം. നിബന്ധനകള്‍ പാലിക്കാത്തവരുടെ അംഗത്വം റദ്ദാക്കും. സൈക്കിളുകള്‍ക്ക് വാടക ഈടാക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: