കൊച്ചി: സംഗീതലോകത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ ഗായിക വൈക്കം വിജയലക്ഷ്മിയെ ആദരിക്കുമെന്ന് വൈക്കം വിജയലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍ ആനന്ദ് കൃഷ്ണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈക്കം ഉദയനാപുരം നന്ദാവനം നാഗചാമുണ്ടേശരി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന മഹോല്സവത്തിനോട് അനുബന്ധിച്ച് സംഗീതോത്സവത്തിലാണ് പരിപാടി. 28,29 തീയതികളിലെ സംഗീതനിശയില്‍ പ്രഗത്ഭ ഗായകര്‍ പങ്കെടുക്കും. 29ന് സംഗീത സംവിധായകന് എം. ജയചന്ദ്രന് ശ്രീ നാഗചാമുണ്ടേശരി സംഗീതരത്ന പുരസ്കാരം സമ്മാനിക്കും. തുടര്‍ന്ന് വൈക്കം വിജയലക്ഷ്മി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ചികില്‍സാ സഹായം സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: