ആലുവ: ദേശീയപാതയില്‍ അര്‍ദ്ധരാത്രി മുതല്‍ രാവിലെ വരെ പോലീസ് പട്രോളിംഗ് ശക്തമാക്കുവാന്‍ തീരുമാനം. വിമാനത്താവളത്തിലേക്കുള്ള റോഡില്‍ അപകടം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണിത്.
നെടുമ്പാശ്ശേരിയില്‍ വിദേശ വിമാനങ്ങളേറെയും എത്തിച്ചേരുന്നതും പുറപ്പെടുന്നതും പുലര്‍ച്ചയിലാണ്. പുലര്‍ച്ച ഉണ്ടാകുന്ന അപകടങ്ങളില്‍ പലതും ഡ്രൈവര്‍മാരുടെ അശ്രദ്ധ കൊണ്ടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൈവേ പോലീസിന്റെ പ്രവര്‍ത്തനം പലയിടത്തും കാര്യക്ഷമമല്ലെന്ന ആക്ഷേപമുണ്ട്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: