മരട്: മീനാക്ഷി ഫിലിംസിന്റെ ബാനറില്‍ ഡോ.സി.കെ. അരവിന്ദ് നിര്‍മ്മിച്ച് സലിം ബാബ സംവിധാനം ചെയ്യുന്ന ‘പയ്യംവള്ളി ചന്തു’ എന്ന പുതിയ ചിത്രത്തിന്റെ പൂജ മരട് സരോവരം ഹോട്ടലില്‍ നടന്നു. ക്യാപ്റ്റന്‍ രാജു, എ.കെ. സാജന്, ശശി അയ്യഞ്ചിറ, ഡോ. അരവിന്ദ്, രാജീവ് പിള്ള, ചെങ്കിസ് ഖാന്, ചാലി പാല, കലാശാല ബാബു, ഇനിയ, നിഹാരിക തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോ. അരവിന്ദ്, രാജീവ് പിള്ള, ചെങ്കിസ് ഖാന്, ഇനിയ, നിഹാരിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധാനം അന്‍വര്‍ അമന്, ഛായാഗ്രഹണം ഷാജി ജേക്കബ് എന്നിവര്‍ നിര്‍വഹിക്കുന്നു. കോഴിക്കോട്, പാലക്കാട്, ഒറ്റപ്പാലം, വടകര എന്നിവിടങ്ങളിലായാണ് ചിത്രീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: