കോട്ടയം: ജന്മഭൂമി ലജന്‍ഡ്സ് ഓഫ് കേരള പുരസ്കാരദാന ചടങ്ങില്‍ മുഖ്യാതിഥി കേന്ദ്ര ആയൂഷ് സഹമന്ത്രി ശ്രീപദ് യശോ നായിക്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് ബസേലിയസ് മൈതാനിയിലാണ് ചടങ്ങ്.
എംപിമാരായ റിച്ചാര്‍ഡ് ഹേ, ജോസ് കെ. മാണി, എംഎല്‍എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഡോ.എന്‍. ജയരാജ്, മോന്‍സ് ജോസഫ്, പി.സി. ജോര്‍ജ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് തുടങ്ങിയവര്‍ സംബന്ധിക്കും. ജന്മഭൂമി സിനിമാ, പ്രതിഭാശ്രീ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും.
താരോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.
ബസേലിയസ് കോളേജ് മൈതാനിയില്‍ 6,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് സജ്ജമാക്കുന്നത്. അത്യാധുനിക ദൃശ്യസംവിധാനത്തോടെയുള്ള വേദിയും ഒരുക്കും. രണ്ട് തട്ടിലായി സംവിധാനം ചെയ്തിരിക്കുന്ന വേദിയില്‍ വിവിധ പരിപാടികള്‍ അരങ്ങേറും. താരനിശയില്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളുടെ പരിശീലനം ഇന്നാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: