കൊല്ലം: മുഖത്തലയില്‍ വീണ്ടും സിപിഎം-സിപിഐ സംഘര്‍ഷം. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷിക ദിനത്തില്‍ തന്നെ സിപിഎം ഗുണ്ടകള്‍ സിപിഐ നേതാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയേറ്റംഗം സി.ഗിരീഷിനെയാണ് ഒരു സംഘം സിപിഎം ഗുണ്ടകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മുഖത്തല വില്ലേജ് ഓഫീസിന് സമീപത്ത് വച്ചാണ് ഇരുട്ടില്‍ പതിയിരുന്ന അഞ്ചംഗ സംഘം ഗിരീഷിനെ ആക്രമിച്ചത്. ബുധനാഴ്ച രാത്രി 11നായിരുന്നു ആക്രമണം. ബൈക്കില്‍ പോകുകയായിരുന്ന ഗിരീഷിനെ ചവിട്ടി വീഴ്ത്തിയശേഷം വെട്ടുകയായിരുന്നു. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് പല്ലുകളും താടിയെല്ലും പൂര്‍ണമായും ഇളകി. ബോധരഹിതനായ ഗിരീഷിനെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. നട്ടെല്ലിനും പരിക്കേറ്റു. ഇടതുകൈയുടെ ചൂണ്ടുവിരല്‍ അറ്റു. ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി ഷാഹുല്‍ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗിരീഷിനെ ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: