മയ്യഴി: പുതിയ അധ്യയന വര്‍ഷത്തില്‍ മയ്യഴിയിലെ പത്തൊന്‍പത് ഗവ.വിദ്യാലയങ്ങളിലും കുടിവെളള പദ്ധതിയുടെ ഭാഗമായി പോണ്ടിച്ചേരി ജില്ലാ ഗ്രാമീണ വികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ വാട്ടര്‍പ്യൂരിഫയര്‍ സ്ഥാപിച്ചു തുടങ്ങി .
കുട്ടികളുടെ എണ്ണം പരിഗണിച്ച് ഇരുപത്തിയൊന്‍പത് ജല ശുദ്ധീകരണി യന്ത്രങ്ങളാണ് മയ്യഴിയിലെ വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സ്ഥാപക്കുന്നത്. മാഹി പൊതുമരാമത്തു വകുപ്പിന്റെ സഹകരണവും പദ്ധതിക്കുണ്ട്. മയ്യഴിയിലെ ഏക ഗവ.ഫഞ്ചു ഹൈസ്കൂളായ എക്കോള്‍ സെന്തറാള് എ കൂര് കോംപ്ലമാന്തേറില് വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു കൊണ്ട് പദ്ധതിക്കു തുടക്കമിട്ടു. പ്രധാനാധ്യാപന് എം.മുസ്തഫ വാട്ടര്‍പ്യൂരിഫയര്‍ കുട്ടികള്‍ക്കു കൈമാറി. മുത്തു, സി.ഇ.രസിത, കെ.കമല, രയാരജന്, ബര്‍ണാട് മെന്‍ഡോസ, ആതിര മുതലായവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: