ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ പുതുതായി ചേര്‍ന്നവര്‍ക്കുള്ള ഫോട്ടോയെടുക്കല്‍ ക്യാമ്പ് 28 ന് രാവിലെ പത്ത് മുതല്‍ ഗ്രാമ പഞ്ചായത്ത്ഹാളില്‍ നടക്കും. കാര്‍ഡ് പുതുക്കുവാനും ക്യാമ്പില്‍ അവസരമുണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
മയക്ക് മരുന്ന് മാഫിയക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ബിജെപി
ചക്കരക്കല്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് പരിസരം കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് മയക്ക് മരുന്ന് മാഫിയക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണമെന്ന് ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.ഹരീഷ് ബാബു ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കഞ്ചാവ് വില്പന ചോദ്യം ചെയ്ത പ്രദേശവാസികളായ യുവാക്കളെ ഒരു കൂട്ടം ആള്ക്കാര് മര്‍ദ്ധിക്കുകയും പോലീസ് അവരോടൊപ്പം ചേര്‍ന്ന് കഞ്ചാവ് വില്പന ചോദ്യം ചെയ്ത യുവാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണ്. മയക്ക് മരുന്ന് വിതരണം ചെയ്യുന്നവരുമായുള്ള പ്രശ്നത്തെ രാഷ്ട്രീയവല്കരിച്ച് സംഘര്ഷമുണ്ടാക്കാനണ് സിപിഎം-പോലീസ് കൂട്ടുകെട്ട് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: