കണ്ണൂര്‍: സത്യസന്ധമായും നിയമപരമായും ജനങ്ങള്‍ക്ക് നീതിയും സംരക്ഷണവും ഉറപ്പുവരുത്തുകയാണ് പോലീസിന്റെ കടമയെന്ന് കണ്ണൂര്‍ റെയ്ഞ്ച് ഐജി മഹിപാല്‍ യാദവ് പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലും കുറ്റകൃത്യങ്ങളിലും കാതലായ മാറ്റങ്ങളുണ്ടായെങ്കിലും പോലീസിനെതിരെയുള്ള ആരോപണങ്ങളില്‍ ഒരു കുറവുമുണ്ടായിട്ടില്ല. പോലീസുകാരില്‍ പ്രൊഫഷണലിസം ശരിയായ രീതിയില്‍ ഉണ്ടാകുന്നില്ല. അതോടൊപ്പം നിയമത്തെക്കുറിച്ചുള്ള അജ്ഞത, ജോലിചെയ്യാനുള്ള മടി എന്നിവയും ഇത്തരം ആരോപണങ്ങള്‍ക്ക് വഴിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ടി.കെ.രത്നകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ജി.ശിവവക്രം, സി.ആര്.ബിജു, കെ.ജി.പ്രകാശ് കുമാര്‍, ടി.കെ.സാകുല്‍, പ്രിന്‍സ് എബ്രഹാം, പി.പി.സദാനന്ദന്, എം.ഗോവിന്ദന്, എന്‍.രാമകൃഷ്ണന്, ഇ.വി.രാജന്, സി.വി.തമ്പാന്, കെ.സതീശന്, മഹേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളനം കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: