ആലപ്പുഴ: സ്കൂള്‍ യുണിഫോം ധരിച്ച പ്ലസ്ടൂ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് ടിക്കറ്റ് കൂടാതെ തന്നെ സൗജന്യ നിരക്കില്‍ യാത്രാസൗകര്യം ഏര്പ്പെടുത്തിയതുള്പ്പടെ നിരവധി നേട്ടങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് നേടിയതെന്ന് ആര്‍ടിഒ എബി ജോണ്‍.
കഴിഞ്ഞ 10 മുതല്‍ എല്ലാ വാഹന നികുതികളും ഓണ്‍ലൈനായി അടക്കാനുള്ള സൗകര്യം നടപ്പായി. ദേശീയ പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറ നിരീക്ഷണ സംവിധാനം വഴി നിയമലംഘനങ്ങള്‍ കണ്ടെത്തിയ വാഹനങ്ങളുടെ പിഴതുക ഓണ്‍ലൈനായി അടക്കാനുള്ള സൗകര്യവും നടപ്പാക്കിയിട്ടുണ്ട്.
അഞ്ചു പ്രധാന ജങ്ഷനുകളില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകളും മറ്റു സ്ഥലങ്ങളില്‍ 33 ബ്ലീങ്കര് ലൈറ്റുകളും സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: