പറശിനിക്കടവ്: സ്നേക്ക് പാര്‍ക്കില്‍ മുതലമുട്ടകള്‍ വിരിഞ്ഞു. പതിനഞ്ച് മുട്ടകളില്‍ ഒമ്പത് മുതലമുട്ടകളാണ് വിരിഞ്ഞ് കുഞ്ഞുങ്ങളായത്. മുതലക്കുഞ്ഞുങ്ങള്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരാണ്, പ്രകൃത്യാലുള്ള ആവാസ വ്യവസ്ഥ പാര്‍ക്കില്‍ നിലനില്ക്കുന്നതുകൊണ്ടാണ് മുതലമുട്ടകള്‍ വിരിയിച്ചെടുക്കാന്‍ കഴിഞ്ഞത്. മഗ്ഗര്‍ ക്രോക്കഡൈല്‍ എന്ന ഇനത്തില്‍പ്പെട്ട 26 മുതലകളാണ് സ്നേക്ക്പാര്ക്കില് ഉള്ളത്. 35 വര്‍ഷമാണ് ഇവയുടെ ആയുസ്സ്. മാര്‍ച്ച് മാസം ആദ്യവാരത്തിലാണ് മുതല മുട്ടയിടാനുള്ള പ്രവണത കാണിച്ചത്. തുടര്‍ന്ന് മുതലയുടെ കൂട്ടിനകത്ത് പൂഴി വിതറുകയും മുതല മുട്ടിയിടാന്‍ കുഴികള്‍ ഉണ്ടാക്കി മുട്ടകള്‍ സംരക്ഷിക്കുകയുമായിരുന്നു. അറുപത്തിയഞ്ച് ദിവസം കഴിഞ്ഞാണ് മുട്ടകള്‍ വിരിഞ്ഞത്. മുതലക്കുഞ്ഞുങ്ങള്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: