കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. കണ്ണൂര്‍ പഴയ ബസ്റ്റാന്റില്‍, സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ക്ക് സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ദേശിയ സമിതി അംഗം പി.കെ.വേലായുധന്, ട്രഷറര്‍ എം.ഒ.രാമചന്ദ്രന്, ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, കെ.രതീശന്, കെ.അജയന്, പി.എ.റിത്തേഷ്, ബിനില്‍ എന്നിവര്‍ സംബന്ധിച്ചു. മധുരപലഹാര വിതരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: