കണ്ണൂര്‍: വിദ്യാഭ്യാസ വായ്പയെടുത്തവരെ പലവിധത്തില്‍ ബാങ്കുകള്‍ ചൂഷണം ചെയ്യുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും വിദ്യാഭ്യാസ വായ്പകള്‍ സംബന്ധമായ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമന്നും ആള് ഇന്ത്യസ്റ്റുഡന്സ് ബ്ലോക്ക് കണ്ണൂര്‍ ജില്ലാ കണ്വെന്ഷന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട പലിശയിളവും മറ്റ് ആനുകൂല്യങ്ങളും ബാങ്കുകള്‍ നിഷേധിക്കുകയാണ്. കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവ് അവ്യക്തവും ബാങ്കുകളുടെ ചൂഷണത്തിന് തടയിടാന്‍ അപര്യാപ്തവുമാണ്. ഈ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കണ്വെന്ഷന് ആവശ്യപ്പെട്ടു.
അഖിലേന്ത്യാ സെക്രട്ടറി വിനീത് സേവ്യര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.മനോജ് കുമാര്‍, വി.പി.സുഭാഷ്, വന്ദനാ നായര്‍, അബ്ദുള്‍ നാസര്‍, ഹരിപ്രസാദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി മിഥുന് കൃഷ്ണന് (പ്രസിഡണ്ട്), ഷിജിന് (വൈസ് പ്രസിഡണ്ട്), ഹരിപ്രസാദ് (സെക്രട്ടറി), അമര്‍നാഥ് (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: