ഇരിട്ടി: ജെസിഐ ഇരിട്ടി, ജനമൈത്രി പോലീസ് കരിക്കോട്ടക്കരിയുടെയും പങ്കാളിത്തത്തോടെ മൂന്നാം കുറ്റി കോളനിയില്‍ നിര്‍മ്മിച്ച് നല്കുന്ന സ്നേഹവീടുകളുടെ താക്കോല്‍ ദാനകര്‍മ്മവും കോളനിയില്‍ നിന്നും പ്ലസ് ടു വിനു ഉന്നത വിജയം കരസ്ഥമാക്കിയ പി.സോബിയയെ അനുമോദിക്കല്‍ ചടങ്ങും നടന്നു. ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ശിവവിക്രം സ്നേഹ വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം നിര്‍വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് എന്‍.ടി.റോസമ്മ അദ്ധ്യക്ഷത വഹിച്ചു. ജെസിഐ ഇരിട്ടി നല്കുന്ന ഔട്ട് സ്റ്റാന്റിംഗ് ഗവര്‍മ്മെന്റ് എംപ്ലോയി അവാര്‍ഡ് നേടിയ കരിക്കോട്ടക്കരി ജനമൈത്രി പോലീസ് നോഡല്‍ ഓഫീസര്‍ വി.പി. സതീശനെ അയ്യങ്കുന്ന് പഞ്ചായത്തു പ്രസിഡണ്ട് അഡ്വ. ഷീജ സെബാസ്റ്റിയന് ആദരിക്കും. ബെസ്റ്റ് സ്റ്റൂഡന്റ് 2017ന് അര്‍ഹയായ മൂന്നാം കുറ്റി കോളനിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി പി. സോബിയയെ ജെസിഐ പ്രസിഡന്റ് ജെ.സി.ദിലീപ് ടി. ജോസഫ് അനുമോദിച്ചു. ചടങ്ങില്‍ പ്രജീഷ് തോട്ടത്തില്‍, തോമസ് വര്‍ഗ്ഗീസ്, വി.എന്‍.വിശ്വനാഥന്, ടി.കെ.രാജേഷ്, എം.വി.ജോണ്‍, സുധീര്‍ കല്ലന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: