ആലപ്പുഴ: യുവതി ആശുപത്രിക്ക് നല്കിയ നവജാത ശിശുവിനെ ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്തു. കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കഴിഞ്ഞ 22ന് കഞ്ഞിക്കുഴി സ്വദേശിയായ യുവതി പ്രസവിച്ച ആണ്‍കുഞ്ഞിനെയാണ് വളര്‍ത്താന്‍ നിര്‍വാഹമില്ലെന്നു പറഞ്ഞ് ആശുപത്രിക്ക് തന്നെ നല്‍കിയത്. ഇവരുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്. കുഞ്ഞിന് 2.8 കിലോ തൂക്കമുണ്ട്. ജില്ലാ ശിശുക്ഷേമ സമിതി അദ്ധ്യക്ഷ ജലജാ ചന്ദ്രന്, എക്സിക്യൂട്ടീവംഗം കെ. നാസര്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി കുട്ടിയെ ഏറ്റെടുത്തശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ കൈമാറുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് കെ. നാസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: