പീരുമേട്: പീരുമേട് എസ്ഐയും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി 7 മണിയോടെ മത്തായിക്കൊക്ക വളവിലാണ് അപകടമുണ്ടായത്. എസ്ഐ ചാര്‍ളി തോമസ്, ഡ്രൈവര്‍ ഹെന്റ്രി എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളവില്‍ തെറ്റായ ദിശയിലെത്തിയ ബൊലേറോ ജീപ്പ് തങ്ങളുടെ വാഹനത്തിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് പോലീസ് നല്കുന്ന വിവരം. സംഭവത്തില്‍ ബൊലേറോ ഓടിച്ചിരുന്ന റാന്നി സ്വദേശി ഷാനു സലീമിനെതിരെ രാത്രി വൈകി പോലീസ് കേസെടുത്തു. പാമ്പനാര്‍ ഭാഗത്തേയ്ക്ക് പതിവ് പരിശോധനയ്ക്കായി പോകുകയായിരുന്നു പോലീസ് സംഘം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. പോലീസ് ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: