ഇടുക്കി: എക്സൈസ് നടത്തിയ പരിശോധനയില്‍ വനത്തിനുള്ളില്‍ നിന്ന് ചാരായവും കോടയും പിടികൂടി. ഇന്നലെ വൈകിട്ട് മൂലമറ്റം എടാട് പുളക്കത്തടം മേഖലയില്‍ നിന്നാണ് 500 മില്ലി ലിറ്റര്‍ ചാരായവും 230 ലിറ്റര്‍ കോടയും പിടികൂടിയത്. സംഭവത്തില്‍ പ്രതിയെ പിടികൂടാനായിട്ടില്ല. പ്രധാന റോഡില്‍ നിന്നും 1.5 കിലോ മീറ്ററോളം ഉള്ളിലായാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സി ഐ അശോക് കുമാര്‍, ഉദ്യോഗസ്ഥരായ ഷാജി, ഷിജു പി കെ, ഷിജു പി റ്റി, നാസര്‍, സിജിമോന്, ഖാലിദ്, ജഗന്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. സംഭവത്തില്‍ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: