ഗൂരുവായൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിയില്‍ വിവിധ ക്ഷേത്രഭരണ സമിതികള്‍ പ്രതിഷേധം രേഖപ്പെടുത്തി. പുന്നയൂര്‍ പാവിട്ട കുളങ്ങര ക്ഷേത്രത്തില്‍ നടന്ന ക്ഷേത്ര ഭാരവാഹികളുടെ യോഗത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം വത്സലന്‍ അധ്യക്ഷത വഹിച്ചു.
20 ല്‍ പരം ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.
27 ന് രാവിലെ ക്ഷേത്ര മുറ്റത്ത് പ്രതിഷേധ സൂചകമായി പിഞ്ചു മക്കള്‍ നയിക്കുന്ന ഭഗവത് ഗീതാപാരായണവും, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നാലു നടകളിലും പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ സമര്‍പ്പിക്കുന്ന ഭീമ ഹര്‍ജിയിലേക്കുള്ള ഒപ്പുശേഖരണവും നടക്കും.
ക്ഷേത്രങ്ങള്‍ക്കു നേരെയുള്ള കയ്യേറ്റങ്ങളെയും, നിയമപരമായി യാതൊരു ന്യായീകരണങ്ങളുമില്ലാതെ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത നടപടിയേയും ഹിന്ദു സമൂഹത്തോട് കാണിക്കൂന്ന വെല്ലുവിളിയായി യോഗം വിലയിരുത്തി.ക്ഷേത്ര വിമോചന സമിതി കണ്‍വീനര്‍ വി., മുരളീധരന്, സി.എസ്.രാജീവ്, വിജയകൃഷ്ണന്, ഹരി നാരായണന്, പ്രകാശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: