കോട്ടയം : ദുരൂഹ സാഹചര്യത്തില്‍ കാണാതായ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യഹബീബ (37) എന്നിവരുടെ അറുപുറയിലെ വീട്ടില്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ സന്ദര്‍ശനം നടത്തി.
ബന്ധുക്കളുമായി ഡിജിപി സംസാരിച്ചു. കാണാതായവരെ സംബന്ധിച്ച് ഇനിയും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഡിജിപി നേരിട്ടെത്തി വിവരങ്ങള്‍ തിരക്കിയത്.
ഹാഷിമിന്റെ ഉപ്പ അബ്ദുള്‍ഖാദര്‍, മക്കളായ ഫിദ ഫാത്തിമ, ബിലാല്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. ഇവരോട് ഡിജിപി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
മകന്റെ തിരോധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ഖാദര്‍ ഡിജിപിക്ക് നിവേദനം നല്കി. മുപ്പതു പേരടങ്ങുന്ന പ്രത്യേക സംഘം കേസ് അന്വേഷിച്ചുവരികയാണെന്ന് ഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: